മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച മുൻ സൈനികൻ അറസ്റ്റിൽ. കുമ്പളങ്ങി സ്വദേശി തോമസ് (67) ആണ് പിടിയിലായത്. യുവതിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ കഴിയുകയായിരുന്നു തോമസ്.
കുമ്പളങ്ങി എസ്ഐ പി.എം.സുനീറിന്റെ നേതൃത്വത്തിലുള്ള സംഘം എരമല്ലൂരിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് തോമസിനെ പിടികൂടിയത്. പൊലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.