2 ജില്ലകളിൽ വെസ്റ്റ് നൈൽ ഫിവർ റിപ്പേർട്ട് ചെയ്തു

At Malayalam
1 Min Read

മലപ്പുറം , കോഴിക്കോട് ജില്ലകളിൽ വെസ്റ്റ് നൈൽ ഫിവർ ഉള്ളതായി റിപ്പോർട്ട് . തലവേദന , ശക്തമായ പനി , സ്വാഭാവിക പെരുമാറ്റത്തിലെ വ്യത്യാസം , കൈയ്ക്കും കാലിനും തളർച്ച തുടങ്ങിയവയാണ് ഈ രോഗത്തിൻ്റെ പ്രധാന ലക്ഷണങ്ങൾ . ക്യൂലക്സ് കൊതുകുകളാണ് രോഗവാഹകർ . കോഴിക്കോട് ജില്ലയിലുള്ള 5 പേർക്ക് രോഗബാധയുണ്ട് . ഇവർ രോഗമുക്തി നേടിയതായും വിവരമുണ്ട് . രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്.

രോഗ ബാധയുള്ളവരുടെ സ്രവങ്ങളുടെ ആദ്യ ഘട്ട പരിശോധനകൾ മെഡിക്കൽ കോളജിലെ മൈക്രോബയോളജി വിഭാഗത്തിൽ പൂർത്തിയാക്കുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്തു . വീണ്ടും സ്രവങ്ങൾ പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയയ്ക്കുകയും വെസ്റ്റ് നൈൽ ഫീവറാണന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

- Advertisement -

ക്യൂലക്സ് കൊതുകുകളാണ് ഈ രോഗം പകർത്തുന്നതെങ്കിലും ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരില്ല . രോഗബാധയുള്ള പക്ഷികൾ , മൃഗങ്ങൾ എന്നിവയുടെ ചോര കുടിച്ച കൊതുകുകൾ താരതമ്യേന രോഗ പ്രതിരോധ ശേഷി കുറഞ്ഞവരെ കടിയ്ക്കുമ്പോഴാണ് രോഗപകർച്ച സംഭവിയ്ക്കുക.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment