ഇക്കൊല്ലത്തെ പത്താം ക്ലാസ് പരീക്ഷാഫലം നാളെ അറിയാം . മന്ത്രി വി ശിവൻ കുട്ടി നാളെ ( മെയ് – 8 ) ഉച്ചകഴിഞ്ഞ് 3 മണിയ്ക്കാണ് ഫലം പ്രഖ്യാപിക്കുക. ഏറ്റവും വേഗത്തിൽ ഫലം അറിയുന്നതിനായി സംസ്ഥാന സർക്കാരിൻ്റെ http://www.prd.kerala.gov.in എന്ന സൈറ്റ് ഉപയോഗിക്കാം . കൂടാതെ http://www.examresults.kerala.gov.in, http://www.results.kite.kerala.gov.in, http://sslcexam.kerala.gov.in, https://pareekshabhavan.kerala.gov.in എന്നിങ്ങനെ നിരവധി സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
പി ആർ ഡി ലൈവ് ആപ് അതിവേഗം
നാളെ ഫലപ്രഖ്യാപനം ഔദ്യോഗികമായി നടന്നാലുടൻ പി ആർ ഡി ആപിൽ ലഭ്യമാകും . ഹോം പേജിൽ ലിങ്കുണ്ടാകും , അതിൽ വിദ്യാർത്ഥിയുടെ രജിസ്റ്റർ നമ്പർ മാത്രം നൽകിയാൽ മതിയാകും . ക്ലൗഡ് സംവിധാനത്തിൽ പ്രവർത്തിക്കുന്നതിനാൽ എത്ര തിരക്കുണ്ടായാലും ബാൻഡ് വിഡ്ത് വികസിക്കുന്ന ഓട്ടോസ്കെയിലിംഗ് സംവിധാനമുള്ളതിനാൽ തടസങ്ങളൊന്നുമില്ലാതെ തന്നെ ഫലം ലഭ്യമാകും.
സഫലം 2024 മൊബയിൽ ആപും സജ്ജം
കൈറ്റിൻ്റെ സഫലം 2024 ആപിൽ വ്യക്തിഗത ഫലത്തിനു പുറമേ സ്കൂൾ – റവന്യൂ ജില്ലാ -വിദ്യാഭ്യാസ ജില്ലാ തലത്തിലെ അവലോകനവും ലഭിക്കും . കൂടാതെ വിവിധ റിപ്പോർട്ടുകൾ , വിഷയത്തിലൂന്നിയ അവലോകനങ്ങൾ തുടങ്ങിയവയും കിട്ടും . റിസൾട്ട് അനാലിസിസ് എന്ന ലിങ്കിൽ ലോഗിൻ ചെയ്യാതെ തന്നെ ആപ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.