ഹരിയാന സംസ്ഥാനത്തെ ഭരണം നിലനിർത്താൻ ബി ജെ പി ചക്രശ്വാസം വലിക്കുന്ന സ്ഥിതിയിലായി . മൂന്നു സ്വതന്ത്ര എം എൽ എ മാർ ബി ജെ പി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെ കേവല ഭൂരിഭക്ഷം നഷ്ടമായി . മൂന്നു സ്വതന്ത്ര എം എൽ എമാരും കോൺഗ്രസിനു പരസ്യ പിന്തുണ പ്രഖ്യാപിച്ചതും സർക്കാരിനു വലിയ തലവേദനയായി . ലോക്സഭാ തെരഞ്ഞെടുപ്പിനിടയിൽ കിട്ടിയ പ്രഹരം ബി ജെ പിക്ക് ഹരിയാനയിൽ കനത്ത തിരിച്ചടിയാണ് . 90 അംഗ നിയമസഭയിൽ ഇതോടെ കോൺഗ്രസിന് 34 പേരുടെ പിന്തുണയുമായി.
മൂന്നു പേരുടെ പിന്തുണ ഇല്ലാതായതോടെ ബി ജെ പി സർക്കാർ ഉടൻ രാജി വയ്ക്കണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യമുന്നയിച്ചു കഴിഞ്ഞു . സ്വതന്ത്ര എം എൽ എമാർ നീതിയ്ക്കൊപ്പം നിൽക്കുമെന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ ബി ജെ പി വട്ടപൂജ്യമാകുമെന്നും പി സി സി അധ്യക്ഷൻ ഉദയ്ഭാൻ പറഞ്ഞു.