നഴ്സിംഗ് പഠന വ്യവസ്ഥയിൽ സർക്കാർ തീരുമാനത്തിനൊപ്പം സുപ്രിം കോടതിയും . നാലു വർഷത്തെ പഠനത്തിനു ശേഷം ഒരു വർഷത്തെ നിർബന്ധ പരിശീലനം കൂടി ആവശ്യമില്ലെന്ന് സുപ്രിം കോടതിയും വിലയിരുത്തി . സർക്കാർ സ്വീകരിച്ച ഈ തീരുമാനം ചോദ്യം ചെയ്തു കൊണ്ടുള്ള സ്വകാര്യ ആശുപത്രികളുടെ ഹർജി സുപ്രിം കോടതി തള്ളിക്കളഞ്ഞു . നാലു വർഷത്തെ നഴ്സിംഗ് പഠനത്തിനിടയിൽ ആറു മാസം പ്രായോഗിക പരിശീലനം നഴ്സുമാർക്ക് ലഭിയ്ക്കുന്നുണ്ട് എന്നും കോടതി വിലയിരുത്തി.
നഴ്സിംഗ് പഠനം കഴിഞ്ഞ് ഒരു വർഷം നിർബന്ധമായും പരിശീലനം നേടണമെന്ന നേരത്തേയുണ്ടായിരുന്ന വ്യവസ്ഥ മൂലം കേരളത്തിൽ നഴ്സിംഗ് പൂർത്തിയാക്കിയവർക്ക് ഒരു വർഷം അധികം നഷ്ടപ്പെടുന്നതായി വിദ്യാർത്ഥികൾ സർക്കാരിന് പരാതി നൽകിയിരുന്നു . പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാണ് സംസ്ഥാന സർക്കാർ നിർബന്ധിത പരിശീലനം ഒഴിവാക്കിയത്.പഠനശേഷമുള്ള ഒരു വർഷത്തെ നിർബന്ധിത പരിശീലനം ഒഴിവാക്കരുത് എന്നാവശ്യപ്പെട്ടാണ് സ്വകാര്യ ആശുപത്രികളുടെ സംഘടന സുപ്രിം കോടതിയെ സമീപിച്ചത്.. സംഘടനയുടെ അഭിഭാഷകർ വിശദമായി കോടതിയിൽ ഇതു സംബനിധിച്ച് വാദം നടത്തിയെങ്കിലും സുപ്രിം കോടതി അതൊന്നും അംഗീകരിച്ചില്ല.