സല്യൂട്ട് ചെയ്ത് , കളിപ്പാട്ടം വച്ച് കുഞ്ഞിനെ പൊലിസ് യാത്രയാക്കി

At Malayalam
1 Min Read

കൊച്ചി പനമ്പിള്ളിനഗറിലെ ഫ്ലാറ്റിൽ നിന്ന് , പ്രസവിച്ച ഉടൻ അമ്മ റോഡിലേക്കു വലിച്ചെറിഞ്ഞ നവജാത ശിശുവിൻ്റെ മൃതദേഹം ഔദ്യോഗിക ബഹുമതി നൽകി പൊലിസ് സംസ്കരിച്ചു . സംസ്കാരത്തിനായി ദേഹം അടങ്ങിയ പെട്ടി വിവിധ വർണങ്ങളിലുള്ള പൂക്കൾ കൊണ്ട് പൊലിസ് അലങ്കരിച്ചു . പിന്നാലെ പൊലിസിൻ്റെ ഔദ്യോഗിക സല്യൂട്ട് നൽകിയതോടെ ചുറ്റും നിന്നവരുടെ കണ്ണുകൾ ഈറനായി . അടക്കം ചെയ്യുന്നതിനു മുന്നേ ശവപ്പെട്ടിക്കു മുകളിൽ ഒരു കളിപ്പാട്ടവും വച്ചിരുന്നു.

പുല്ലേപ്പടി ശ്മശാനത്തിൽ പ്രത്യേകമായി തയ്യാറാക്കിയ കുഴിയിലാണ് കുഞ്ഞിനെ സംസ്കരിച്ചത്. കഴിഞ്ഞയാഴ്ചയാണ് കേരളത്തെ നടുക്കിയ സംഭവം നടന്നത് . ജനിച്ച് മണിക്കൂറുകൾ മാത്രമായ കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കവറിലാക്കി റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു . തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ കിട്ടിയത്. കുഞ്ഞിൻ്റെ അമ്മയായ യുവതി പൊലിസ് കസ്റ്റഡിയിലാണ്.നഗരസഭാ മേയർ , കൗൺസിലർമാർ , പൊലിസ് ഉദ്യോഗസ്ഥർ , പരിസരവാസികളായ നാട്ടുകാർ എന്നിവരൊക്കെ സംസ്കാര ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment