തിരുവനന്തപുരത്തും സ്വർണം പിടികൂടി

At Malayalam
1 Min Read

തിരുവനന്തപുരം വിമാനത്താവളത്തിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി . രണ്ടു ദിവസങ്ങളിലായിട്ടാണ് മുപ്പത്തി മൂന്നു ലക്ഷം രൂപയുടെ സ്വർണം പിടികൂടിയത് . അടി വസ്ത്രത്തിനുള്ളിൽ പ്രത്യേക അറകൾ ഉണ്ടാക്കി അതിനുള്ളിലാക്കിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

സൗദി അറേബ്യയിലെ ദമാമിൽ നിന്ന് ശനിയാഴ്ചയും ഞായറാഴ്ചയുമായി തിരുവനന്തപുരത്തെത്തിയ എയർ ഇന്ത്യാ എക്സ്പ്രസിലെ രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത് . ശനിയാഴ്ച എത്തിയ ഒരാളിൽ നിന്ന് 166 . 60 ഗ്രാം സ്വർണവും ഞായറാഴ്ച വന്ന ഒരാളിൽ നിന്ന് 308 ഗ്രാം സ്വർണവുമാണ് കിട്ടിയത്.

ആദ്യം യാത്രക്കാരുടെ ലഗേജുകൾ പരിശോധിച്ചെങ്കിലും അതിൽ നിന്നും ഒന്നും ലഭിച്ചിരുന്നില്ല . തുടർന്ന് വിശദമായ ദേഹ പരിശോധന നടത്തിയപ്പോഴാണ് അടിവസ്ത്രത്തിനുള്ളിൽ പ്രത്യേകം തയ്യാറാക്കിയ അറകളിൽ സ്വർണം ഒളിപ്പിച്ചു വച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത് . ഇരുവരേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നു.

സമീപകാലത്തായി കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലും നിരവധി യാത്രക്കാരിൽ നിന്നും സ്വർണം പിടികൂടിയിട്ടുണ്ട് . കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തിൽ അഫ്ഗാൻ നയതന്ത്ര പ്രതിനിധിയായ യുവതിയിൽ നിന്നും സ്വർണം പിടി കൂടിയതും വലിയ വാർത്തയായിരുന്നു.

- Advertisement -

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment