നടി കനകലത അന്തരിച്ചു . 63 വയസായിരുന്നു. ഏറെ നാളായി അസുഖ ബാധിതയായി കിടപ്പിലായിരുന്നു. 1960 ഓഗസ്റ്റ് 24 ന് കൊല്ലം ജില്ലയിലാണ് ജനനം. പിതാവ് പരമേശ്വരൻ പിള്ള , മാതാവ് ചിന്നമ്മ പിള്ള. നാടകത്തിലൂടെയാണ് സിനിമയിലെത്തിയത്.

350 ലധികം സിനിമകളിലും അനവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. അവസാനകാലത്ത് ഓർമ നഷ്ടപ്പെട്ട് ദുരിതാവസ്ഥയിലായിരുന്നു. സഹോദരിക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. അന്തരിച്ച ചലച്ചിത്ര നടൻ ശശികുമാറാണ് ഭർത്താവ്.
