കെജ്രിവാളിന് ഇടക്കാല ജാമ്യം പരിഗണിക്കാമെന്ന് സുപ്രിം കോടതി , വേണ്ടന്ന് ഇ ഡി

At Malayalam
1 Min Read

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കുന്നത് പരിഗണിക്കേണ്ടി വരുമെന്ന് സുപ്രിം കോടതി . ഇടക്കാല ജാമ്യം നൽകും എന്ന് ഇതു കൊണ്ട് അർത്ഥമാക്കേണ്ടതില്ലന്നും ജാമ്യം നൽകണോ എന്ന വിഷയം പരിഗണിക്കേണ്ടിവരും എന്നാണ് പറയുന്നതെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന , ജസ്റ്റിസ് ദീപാങ്കുർ ദത്ത എന്നിവർ വ്യക്തമാക്കുകയും ചെയ്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിലാണ് ഇടക്കാല ജാമ്യം എന്ന വിഷയം പരിഗണിക്കുന്നതന്നും കോടതി . ഇടക്കാല ജാമ്യം അനുവദിക്കേണ്ടി വന്നാൽ ജാമ്യ വ്യവസ്ഥകളെ സംബന്ധിച്ച അഭിപ്രായം സുപ്രിം കോടതി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനോട് ആരാഞ്ഞു . എന്നാൽ കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കുന്നതിൽ ഇ ഡി ശക്തമായ എതിർപ്പ് കോടതിയിൽ രേഖപ്പെടുത്തി.

അരവിന്ദ് കെജ്രിവാൾ മാർച്ച് – 21 മുതൽ ജയിലിലാണ്. അദ്ദേഹത്തിനു മതിയായ ചികിത്സ നൽകുന്നില്ലന്നും പ്രമേഹം മൂർച്ഛിച്ചതുമായി ബന്ധപ്പെട്ട് ഇൻസുലിൻ നൽകുന്നില്ലെന്നും ആരോപിച്ച് ആം ആദ്മി പാർടി നേതാക്കൾ ജയിലിനു പുറത്ത് സമരം നടത്തിയതുമൊക്കെ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു . പാർലമെൻ്റ് തെരഞ്ഞെടുപ്പ് പടി വാതിൽക്കൽ എത്തി നിൽക്കുന്ന ഈ സമയത്ത് കെജ്രിവാളിന് ഇടക്കാല ജാമ്യം ലഭിയ്ക്കുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment