ഓരോ സംസ്ഥാനത്തേയും ലോക്സഭാ സീറ്റുകൾ അറിയാം
പാർലമെൻ്റ് തെരഞ്ഞെടുപ്പിൻ്റെ ഈ ഘട്ടത്തിൽ ഇന്ത്യയിലെ പാർലമെൻ്റ് സീറ്റുകൾ സംസ്ഥാന അടിസ്ഥാനത്തിൽ എത്ര വീതമെന്നറിയാം.
ഉത്തർപ്രദേശ് സംസ്ഥാനത്താണ് രാജ്യത്ത് ഏറ്റവും കൂടുതൽ ലോക്സഭാ സീറ്റുകൾ ഉള്ളത് . 80 അംഗങ്ങളാണ് ഉത്തർ പ്രദേശിൽ നിന്നും ലോക്സഭയിൽ എത്തുക . അതുകൊണ്ടാകാം ഉത്തർ പ്രദേശിൽ വിജയിക്കുന്ന രാഷ്ട്രീയ കക്ഷിയ്ക്ക് ഇന്ത്യ ഭരിക്കാനാകും എന്ന് കാലങ്ങളായി പറഞ്ഞു കേൾക്കുന്നത് . രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്ര ഉത്തർ പ്രദേശിനേക്കാൾ ഏറെ പിന്നിലാണെന്ന് കാണാം . 48 അംഗങ്ങളാണ് മഹാരാഷ്ട്രയിൽ നിന്ന് ഡെൽഹിയിൽ എത്തുക . 42 അംഗങ്ങളുമായി പശ്ചിമ ബംഗാളും 40 അംഗങ്ങളുമായി ബിഹാറും തൊട്ടുപിന്നിലുണ്ട്.
തമിഴ്നാട് സംസ്ഥാനം 39 അംഗങ്ങളെ ലോക്സഭയിൽ എത്തിക്കുമ്പോൾ 29 അംഗങ്ങളെ മധ്യ പ്രദേശും 28 പേരെ കർണാടകയും തെരത്തെടുക്കും . ഗുജറാത്ത് (26) , രാജസ്ഥാൻ (25) , ആന്ധ്ര പ്രദേശ് (25) എന്നിങ്ങനെ ലോക്സഭയിൽ അംഗങ്ങളെത്തും . ഒഡിഷ 21 പേരെയും കേരളം 20 അംഗങ്ങളെയും ലോക്സഭയിൽ എത്തിക്കുമ്പോൾ തെലങ്കാന (17) , അസം , ജാർഖണ്ഡ് സംസ്ഥാനങ്ങൾ 14 അംഗങ്ങളെ വീതവും പഞ്ചാബ് 13 അംഗങ്ങളേയും ലോക്സഭയിലേക്ക് അയക്കും.


ഛത്തിസ്ഗഢ് (11) , ഹരിയാന (10) , ഡെൽഹി (7) , ജമ്മുകശ്മീർ , ഉത്തരഖണ്ഡ് (5 വീതം) , ഹിമാചൽ പ്രദേശ് (4) , ത്രിപുര, അരുണാചൽ പ്രദേശ് , ഗോവ , മണിപ്പൂർ, മേഘാലയ (2 വീതം) , ദാദ്ര & നാഗർ ഹവേലി & ഡാമൻ & ഡ്യൂ (2) , മിസോറാം , നാഗാലാൻ്റ്, സിക്കിം , ആൻഡമാൻ നിക്കോബാർ , ചണ്ഡിഗഢ് , ലഡാക്ക് , ലക്ഷദ്വീപ് , പുതുച്ചേരി എന്നിവിടങ്ങളിൽ നിന്ന് ഓരോ അംഗങ്ങളുമാണ് ലോക്സഭയിൽ എത്തുക.
ആകെ 543 അംഗ സഭയിൽ പട്ടികജാതി വിഭാഗത്തിൽ നിന്ന് 84 അംഗങ്ങളും പട്ടിക വർഗ വിഭാഗത്തിൽ നിന്ന് 47 അംഗങ്ങളുമുണ്ടാകും.
അവലംബം : ഐ , പി ആർ ഡി യുടെ കേരളം ലോക്സഭയിൽ എന്ന പുസ്തകം.