പാർട്ടിയിലെ ദാരിദ്ര്യത്തിൽ നിവൃത്തികെട്ട് ഒഡിഷയിലെ കോൺഗ്രസ് സ്ഥാനാർത്ഥി പിൻമാറി . തനിക്ക് പ്രചരണത്തിനാവശ്യമായ പണമോ അതിനുള്ള സാഹചര്യമോ ഇല്ല എന്നറിയിച്ചാണ് ഒഡിഷയിലെ പുരി മണ്ഡലത്തിൽ മത്സരിക്കാനിറങ്ങിയ സുചരിത മൊഹന്തി സ്ഥാനാർത്ഥിത്വം വേണ്ടാ എന്നു വയ്ക്കുന്നത്.
തെരഞ്ഞെടുപ്പു ഫണ്ടിനായി പാർട്ടിയെ സമീപിച്ചെന്നും ഒരു സഹായവും ലഭിച്ചില്ലെന്നു മാത്രമല്ല ഒരു സാധ്യതയും കാണുന്നില്ലന്നും മുൻ മാധ്യമ പ്രവർത്തക കൂടിയായ സുചരിത , എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് അയച്ച കത്തിൽ പറയുന്നു . തൻ്റെ എതിർ സ്ഥാനാർത്ഥികളാകട്ടെ പണമൊഴുക്കി മണ്ഡലത്തിൽ പ്രചാരണം നടത്തുന്നു . തന്നോട് പാർട്ടി സ്വയം പണം കണ്ടെത്താനും പറയുന്നു – സുചരിത പറയുന്നു.
ആദ്യമൊക്കെ തൻ്റെ കയ്യിലും കുടുംബത്തിലും ഉണ്ടായിരുന്ന പണം മുടക്കിയാണ് പ്രചരണം നടത്തിയത്. ഇപ്പോൾ താൻ പാപ്പരായെന്നും നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ കെട്ടിവയ്ക്കാനുള്ള പണം പോലും തൻ്റെ കയ്യിലില്ലെന്നും നിവൃത്തി കേടു കൊണ്ടാണ് പിൻമാറുന്നതെന്നും സുചരിത പറഞ്ഞു . മെയ് 6 ആണ് ഒഡിഷയിൽ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി.
