നവകേരള ബസ് ഹിറ്റ് റൂട്ടിൽ

At Malayalam
1 Min Read

നവകേരള ബസിൻ്റെ ടിക്കറ്റിന് റെക്കോർഡ് വില്പന. ഞായറാഴ്ച മുതൽ കോഴിക്കോട് – ബംഗളുരു റൂട്ടിൽ സർവീസ് തുടങ്ങുന്ന ബസിൻ്റെ ടിക്കറ്റുകളെല്ലാം ബുക്കിംഗ് തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ വിറ്റു തീർന്നു . ഗരുഡ പ്രീമിയം എന്ന പേരിലാണ് കോഴിക്കോട് നിന്ന് ബംഗളുരുവിലേക്ക് വണ്ടി സർവീസ് നടത്തുക.

ബുധനാഴ്ച കോഴിക്കോടേക്ക് ബസ് കൊണ്ടുപോയപ്പോൾ തിരുവനന്തപുരത്തു നിന്നും ആളെ കയറ്റിയിരുന്നു . പോയ വഴികളിലും ആളെ കയറ്റുകയും ഇറക്കുകയും ചെയ്തു . 26 പുഷ് ബാക് സീറ്റുകളുള്ള ബസ് ശീതീകരിച്ചതാണ് . ഫുട് ബോർഡു വഴി ചവിട്ടി കയറാൻ ബുദ്ധിമുട്ടുള്ള ഭിന്നശേഷിക്കാർ , മുതിർന്ന പൗരൻമാർ എന്നിവർക്ക് ഫുട് ബോർഡിലെ ഹൈഡ്രോളിക് ലിഫ്റ്റ് ഉപയോഗിക്കാം . ടി വി , മ്യൂസിക് സിസ്റ്റം , മൊബൈൽ ഫോൺ ചാർജർ എന്നിവയുമുണ്ട്. യാത്രക്കാരുടെ ലഗേജുകൾ സൂക്ഷിക്കാനുള്ള സുരക്ഷിത സംവിധാനവുമുണ്ട്.

1,171 രൂപയാണ് കോഴിക്കോട് – ബംഗളുരു നിരക്ക് . രാവിലെ 4 ന് കോഴിക്കോട് നിന്ന് തിരിച്ച് 11.35 ന് ബംഗളുരുവിൽ എത്തി , ഉച്ചതിരിഞ്ഞ് 2.30 ന് അവിടന്ന് തിരിച്ച് രാത്രി 10.05 ന് കോഴിക്കോടെത്തും

Share This Article
Leave a comment