ഇരു ചക്രവാഹനങ്ങൾ ഗുഡ്സ് വാഹനമാക്കരുതെന്ന് എം വി ഡി

At Malayalam
1 Min Read

ചെറിയ സാമ്പത്തിക ലാഭത്തിനായി ഗുഡ്സ് വാഹനങ്ങളിൽ കൊണ്ടു പോകേണ്ടുന്ന സാധനങ്ങൾ ഇരുചക്ര വാഹനങ്ങളിൽ കയറ്റികൊണ്ടു പോകുന്നതിനെതിരെ മുന്നറിയിപ്പു നൽകി മോട്ടോർ വാഹന വകുപ്പ് . നിലവിലുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് രണ്ടു പേർക്കു മാത്രം സഞ്ചരിക്കാവുന്ന രീതിയിലാണ് ഇരു ചക്രവാഹനങ്ങൾ രൂപകല്പന ചെയ്തിരിക്കുന്നത് . ഈ വാഹനങ്ങൾ ഓടിക്കുമ്പോൾ ബോഡി ബാലൻസിംഗ് എന്നത് വളരെ പ്രധാനമാണ് . എന്നാൽ അമിത ഭാരവും വലിപ്പവുമുള്ള , ഗുഡ്സ് വാഹനത്തിൽ കയറ്റിക്കൊണ്ടുപോകേണ്ടുന്ന വസ്തുക്കൾ ഇരുചക്രവാഹനത്തിൽ കയറ്റുന്നത് സുരക്ഷിതമായ യാത്രയെ സാരമായി ബാധിക്കും എന്നതിൽ തർക്കമില്ല.

വശങ്ങളിലേക്ക് തള്ളി നിൽക്കുന്ന സാധനങ്ങൾ ഇരുചക്ര വാഹനങ്ങളിൽ പൊതു വഴിയിലൂടെ കൊണ്ടുപോകുന്നത് , ആ യാത്രക്കാരനും റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവർക്കും അപകടമുണ്ടാക്കും. ഇത്തരം പ്രവൃത്തികൾ നിയമവിരുദ്ധവുമാണ് . അതിനാൽ സുരക്ഷിതമായി റോഡ് ഉപയോഗിക്കുക , നമ്മുടെ ജീവൻ പോലെ തന്നെ അമൂല്യമാണ് മറ്റുള്ളവരുടെ ജീവനെന്നും എം വി ഡി സൂഹമാധ്യമത്തിലൂടെ മുന്നറിയിപ്പു നൽകുന്നു.

Share This Article
Leave a comment