അന്ധ വിശ്വാസത്തിൻ്റെ അറുതി ഇല്ലായ്മ ഉത്തർ പ്രദേശിൽ നിന്നു വീണ്ടും . പാമ്പു കടിയേറ്റു മരിച്ച 20 കാരൻ്റെ മുതദേഹം ഉയിർത്തെഴുന്നേൽക്കും എന്നു വിശ്വസിച്ച് ഗംഗാനദിയിൽ രണ്ടു ദിവസം കയറിൽ കെട്ടിയിട്ടു . ഉത്തർ പ്രദേശിലെ ബുലന്ദ് ഷഹറിലാണ് ഈ അന്ധവിശ്വാസം അരങ്ങേറിയത് . രണ്ടു ദിവസം കഴിഞ്ഞപ്പോൾ രക്ഷയില്ല എന്ന് കണ്ടതിനെ തുടർന്ന് ബന്ധുക്കൾ തന്നെ മൃതദേഹം തിരികെ എടുത്ത് സംസ്ക്കരിച്ചു.