കോതമംഗലം പൊലീസ് സ്റ്റേഷനിലെ എസ്ഐ യെ കാണ്മാനില്ല. ഇന്നലെ രാവിലെ ഒൻപതു മുതൽ പൈങ്ങോട്ടൂരെ വീട്ടിൽ നിന്നാണ് എസ്ഐ ഷാജി പോളിനെ കാണാതായത്. സംഭവത്തിൽ പോത്താനിക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജോലിഭാരം മൂലം താങ്ങാനാകാതെ ആത്മഹത്യാ കുറിപ്പ് എഴുതിവച്ച ശേഷം ഷാജി വീട്ടിൽ നിന്ന് പോയതാണെന്നാണ് സൂചന.