കണ്ടക്ടർ ചവിട്ടി വീഴ്ത്തിയ വയോധികൻ മരിച്ചു

At Malayalam
1 Min Read

സ്വകാര്യ ബസിൽ വച്ച് കണ്ടക്ടർ മർദിച്ച് റോഡിൽ ചവിട്ടി വീഴ്ത്തിയ വയോധികൻ മരിച്ചു . തൃശൂർ കരുവന്നൂർ സ്വദേശി പവിത്രൻ ആണ് ചികിത്സയിലിരിക്കെ ആശുപത്രിയിൽ വച്ചു മരിച്ചത് . 69 വയസായിരുന്നു.

തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിലെ ശാസ്ത എന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് നിസാര വാക്കു തർക്കത്തിനിടയിൽ പവിത്രനെ ചവിട്ടി താഴെയിട്ടത്. ചവിട്ടേറ്റ പവിത്രൻ നിലത്തു കിടന്ന കരിങ്കല്ലിൽ തലയടിച്ചു വീണ് ഗുരുതര പരിക്കു പറ്റിയിരുന്നു . തുടർന്ന് ചികിത്സയിൽ കഴിയവേയാണ് മരിച്ചത് . കേസിലെ പ്രതിയായ ബസ് കണ്ടക്ടർ ഊരകം സ്വദേശി രതീഷ് റിമാൻ്റിലാണ് . രതീഷിനെതിരെ കൊലക്കുറ്റത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്

Share This Article
Leave a comment