മത്സ്യ ലോറി മെട്രോ തൂണിലിടിച്ച് രണ്ടു പേർ മരിച്ചു

At Malayalam
0 Min Read

എറണാകുളത്തേക്ക് മത്സ്യവുമായി വന്ന ലോറി മെട്രോ റെയിലിൻ്റെ തൂണിലിടിച്ച് ലോറിയിലുണ്ടായിരുന്ന ആന്ധ്രപ്രദേശ് സ്വദേശികളായ രണ്ടു പേർ മരിച്ചു. പുലർച്ചെ അഞ്ചുമണിയോടെ , നിയന്ത്രണം വിട്ട ലോറി തൂണിൽ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. ലോറിയുടെ ക്യാബിൻ ഭാഗമെല്ലാം പൂർണമായും തകർന്നു പോയി . ഈ അപകടം മുന്നിൽ കണ്ട് അതു വഴി വന്ന കാർ റോഡിൽ നിർത്തിയതിനു പിന്നാലെ മറ്റൊരു കാർ നിർത്തിയിട്ട കാറിനു പിന്നിൽ കൊണ്ടിടിച്ച് അവിടെ തന്നെ വേറൊരു അപകടവുമുണ്ടായി . ഡ്രൈവർ ഉറങ്ങിയതാവാം ലോറി അപകടത്തിൽപ്പെടാൻ ഇടയായതെന്ന് പൊലിസ് പറഞ്ഞു.

Share This Article
Leave a comment