എൽ ഡി എഫിന് 12 എന്ന് സി പി ഐ

At Malayalam
1 Min Read

ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് 12 സീറ്റുകൾ ലഭിക്കുമെന്ന് സി പി ഐ പറയുന്നു. പാർട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടിവിൻ്റെ വിലയിരുത്തൽ പ്രകാരമാണിത്.

വാശിയേറിയ മത്സരം നടന്ന തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ ചെറിയ ഭൂരിപക്ഷത്തിൽ ജയിക്കാൻ സാധ്യതയുണ്ടന്ന് പാർട്ടി വിലയിരുത്തി . കഴിഞ്ഞ തവണത്തെപ്പോലെ രാഹുൽ തരംഗമൊന്നുമില്ലന്നും 12 സീറ്റിൽ ഇടതു ജയിച്ചു കയറുമെന്നും സി പി ഐ പറയുന്നു.

- Advertisement -

തൃശൂർ , മാവേലിക്കര സീറ്റുകൾ ഉറപ്പാണ്. കൂടാതെ പത്തനംതിട്ട , ആറ്റിങ്ങൽ , ഇടുക്കി , പാലക്കാട് , ആലത്തൂർ , ചാലക്കുടി , കണ്ണൂർ , വടകര , കോഴിക്കോട് , കാസർഗോഡ് എന്നിവയാണ് എൽ ഡി എഫിനായി സി പി ഐ കണക്കാക്കുന്നത് . ബി ജെ പി യുടെ വർഗീയതയെ തടയാൻ ഇടതിനേ കഴിയൂ എന്ന് ജനങ്ങൾക്കറിയാവുന്നതു കൊണ്ടാണ് ഈ വിജയമെന്നും സി പി ഐ വിലയിരുത്തുന്നു .

Share This Article
Leave a comment