ക്ഷേത്രങ്ങളിലെ കാണിയ്ക്ക വഞ്ചി കുത്തിത്തുറന്ന് പണം അപഹരിക്കുക , ഏതെങ്കിലും മുന്തിയ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുക , ആഡംബര ജീവിതം നയിക്കുക . കൊല്ലം ജില്ലയിലെ പുത്തൂർ പൊലിസ് പിടി കൂടിയ കായംകുളം സ്വദേശി മുഹമ്മദ് അൻവർഷാ , അയാളുടെ കൂടെ താമസിക്കുന്ന സരിത എന്നിവരുടെ രീതിയാണിത്.
പകലാണ് ഇവർ ബൈക്കിലെത്തി മോഷണം നടത്തുന്നത് . കുറച്ചു ദിവസങ്ങൾക്കു മുമ്പ് പുത്തൂർ മാവടിയിലെ ക്ഷേത്രത്തിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത് . കഴിഞ്ഞ എട്ടുവർഷമായി ഇവർ ഒരുമിച്ചാണ് മോഷണം നടത്തുന്നതെന്ന് തെളിവെടുപ്പിനി നടയിൽ ഇവർ പറഞ്ഞു . അടുത്ത മോഷണത്തിനുള്ള കോപ്പു കൂട്ടുന്നതിനിടയിലാണ് പൊലിസ് പിടിയിലാകുന്നത്.