രാഷ്ട്രപതി ദ്രൗപദി മുർമു അയോധ്യയിൽ. രാമക്ഷേത്രം സന്ദർശിക്കാൻ എത്തിയ രാഷ്ട്രപതിയെ ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ സ്വീകരിച്ചു.
രാമക്ഷേതം സന്ദർശിക്കുന്നതിന് മുൻപ് ഹനുമാൻ ഗാർഹി ക്ഷേത്രത്തിലെത്തി പ്രാർഥനയിലും സരയൂ നദീതീരത്തെ ആരതിയിലും രാഷ്‌ട്രപതി പങ്കെടുത്തു. രാഷ്ട്രപതി എത്തുന്നതിന്റെ ഭാഗമായി ലക്നൗ –അയോധ്യ–ഗൊരഖ്‌പുർ ദേശീയ പാതയില്‍ വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.