രജനികാന്തിൻ്റെ പുതിയ ചിത്രത്തിൻ്റെ ടീസറിനെതിരെ വക്കീൽ നോട്ടീസയച്ച് സംഗീത സംവിധായകൻ ഇളയ രാജ . രജനീകാന്തിൻ്റെ നൂറ്റി എഴുപത്തി ഒന്നാമത് ചിത്രമായ കൂലിയുടെ ടീസറിൽ താൻ സംഗീതം ചെയ്ത പഴയ ഒരു ഗാനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ടാണ് രാജ , ചിത്രത്തിൻ്റെ നിർമാതാക്കളായ സൺ പിക്ചേഴ്സിനെതിരെ നിയമ നടപടിക്കൊരുങ്ങുന്നത്. ഒന്നുകിൽ ടീസറിൽ നിന്ന് തൻ്റെ ഗാനം പിൻവലിക്കണം അല്ലെങ്കിൽ അത് ഉപയോഗിക്കുന്നതിനുള്ള അവകാശം തന്നിൽ നിന്നും വാങ്ങണം എന്നതാണ് രാജയുടെ ആവശ്യം.
1983 ലെ രാജയുടെ ഡിസ്കോ എന്ന ഗാനം കൂലിയുടെ ടീസറിൽ ഉപയോഗിച്ചിട്ടുണ്ട് . പാട്ടുകളുടെ അവകാശം സംബന്ധിച്ച് രാജ നൽകിയ കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കവേയാണ് പുതിയ വക്കീൽ നോട്ടിസ് കേസും നൽകിയിരിക്കുന്നത്.
Ilaiyaraaja Sends Copyright Notice To Makers Of Rajinikanth Starrer ‘Coolie’-