രാജ്യം കൊടും ചൂടിൽ തന്നെ

At Malayalam
0 Min Read

രാജ്യത്താകെ കൊടും ചൂടിൽ നട്ടം തിരിഞ്ഞ് നാട്ടുകാർ. മിക്ക സംസ്ഥാനങ്ങളിലും 45 ഡിഗ്രിക്കുമുകളിലാണ് താപനില . ഉഷ്ണ തരംഗത്തിൻ്റെ ആധിക്യം വേറേയുമുണ്ട് . നാലു സംസ്ഥാനങ്ങൾക്ക് ചുവപ്പു ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട് . ഒഡിഷ , ബിഹാർ , ആന്ധ്രപ്രദേശ് , ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ചുവപ്പു ജാഗ്രതയാണ്.

ബുധനാഴ്ച വരെ കഠിനമായ ചൂട് ഉണ്ടാകുമെന്നും അത് തുടർച്ചയായ അഞ്ച് ദിവസങ്ങളിൽ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു . ഈ സാഹചര്യത്തിൽ പകൽ സമയങ്ങളിൽ നേരിട്ട് ചൂട് ഏൽക്കരുതന്നും മികച്ച ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു

Share This Article
Leave a comment