ലോഡ് ഷെഡിംഗ് ആവശ്യമാണെന്ന് ഇലക്ട്രിസിറ്റി ബോർഡ് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടിയോട് ആവശ്യം ഉനയിച്ചു . താങ്ങാനാകാത്ത ലോഡ് മൂലം സംസ്ഥാനത്ത് എഴുനൂറിലധികം ട്രാൻസ്ഫോർമർകൾക്ക് കേടുപാടുകൾ സംഭവിച്ചതായും കെ എസ് ഇ ബി. ബോർഡിൻ്റെ ചരിത്രത്തിലെ റെക്കോർഡ് വൈദ്യുതി ഉപഭോഗമാണ് ഇപ്പോഴുള്ളത് . തിങ്കളാഴ്ച മാത്രം 11.31 കോടി യൂണിറ്റാണ് ഉപഭോഗം.
പീക് സമയത്തുള്ള വൈദ്യുതി ഉപഭോഗം അസാധാരണമായ നിലയിലാണ് . 5646 മെഗാവാട്ട് വൈദ്യുതി ഇന്നലെ മാത്രം പീക് സമയത്ത് ഉപയോഗിച്ചു . ഈ സാഹചര്യങ്ങൾ മുൻ നിർത്തിയാണ് ലോഡ് ഷെഡിംഗ് ആവശ്യവുമായി മന്ത്രിയെ കണ്ടത് . പക്ഷേ ബോർഡിൻ്റെ ഈ ആവശ്യത്തിനോട് മന്ത്രി പ്രതികരിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്.