ഉഷണ തരംഗം നിലനിൽക്കുന്ന പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കാൻ ദുരന്തനിവാരണ അതോറിറ്റി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. കിടപ്പുരോഗികൾ, ഗർഭിണികൾ, ഗുരുതര രോഗങ്ങൾ ഉള്ളവർ എന്നിവർ ചികിത്സയിലുള്ള ആശുപത്രി വാർഡുകളിൽ കൂളറുകൾ സ്ഥാപിക്കാനും നിർദേശമുണ്ട്. ജില്ലയിൽ മുഴുവൻ തണ്ണീർപ്പന്തലുകളും ആരംഭിക്കണം.