മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മീൻപിടിത്ത തൊഴിലാളിയെ കാണാതായി. പുതുക്കുറിച്ചി സ്വദേശി ജോണിനെയാണ് കാണാതായത്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.
പുലർച്ചെ മൂന്നരയോടെയാണ് സംഭവം. മീൻപിടിക്കാൻ പോകുന്നതിനിടെ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപെട്ട് വള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന മറ്റ് അഞ്ചുപേർ നീന്തി രക്ഷപ്പെട്ടു.