ആലപ്പുഴയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ആലപ്പുഴ കണ്ടല്ലൂർ സ്വദേശികളായ കൃഷ്ണ രാജ്, ഗോകുൽ, സുധിൻ ബാബു, അഖിൽ, അനന്തു എന്നിവരാണ് അറസ്റ്റിലായത്.
കാപ്പ ചുമത്തിയ കേസിലെ പ്രതിയെ പോളിംഗ് ബൂത്തിൽ വച്ച് പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസിനു നേരെ അഞ്ചുപേർ ആക്രമണം നടത്തിയത്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ കനകക്കുന്ന് പൊലീസാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാൻഡ് ചെയ്തു.