ആറുകോടി രൂപയുടെ മയക്കുമരുന്നുമായി നെടുമ്പാശേരി എയർപോർട്ടിൽ കെനിയക്കാരൻ പിടിയിലായി . ഇയാളുടെ വയറിനുള്ളിൽ നിന്ന് കൊക്കെയ്ൻ്റെ 50 ക്യാപ്സ്യൂളുകൾ പുറത്തെടുത്തു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചാണ് 668 ഗ്രാം വരുന്ന കൊക്കെയ്ൻ പുറത്തെടുത്തത്. കഴിഞ്ഞ 19 ന് ഇയാൾ റവന്യൂ ഇൻ്റലിജൻസിൻ്റെ പിടിയിലായങ്കിലും ക്യാപ്സുകളുകൾ പുറത്തെടുക്കാൻ ആറു ദിവസം വേണ്ടി വന്നു . കെനിയൻ പൗരനായ മിഷൽ ആണ് കൊക്കെയ്ൻ ക്യാപ്സ്യൂളിനുള്ളിലാക്കി വിഴുങ്ങി കടത്താൻ ശ്രമിച്ച് പിടിയിലായത് . ഇയാളെ കോടതി റിമാൻഡ് ചെയ്തു.