കൊച്ചി വാട്ടർ മെട്രോയിൽ ഒരു വർഷത്തിനിടെ 20 ലക്ഷം യാത്രക്കാർ

At Malayalam
1 Min Read

20 ലക്ഷം യാത്രക്കാർ ഒരു വർഷത്തിനിടയിൽ കൊച്ചി വാട്ടർ മെട്രോ ഉപയോഗിച്ചു എന്ന് മന്ത്രി പി രാജീവ് സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചു . ഇക്കാര്യത്തിൽ അഭിമാനമുണ്ടെന്നുo അദ്ദേഹം കുറിയ്ക്കുന്നു . വിനോദസഞ്ചാരികൾക്കു മാത്രമല്ല കൊച്ചിക്കാർക്കും വലിയ സഹായമാണിന് . മറ്റു വാഹനങ്ങളേക്കാൾ കുറഞ്ഞ യാത്രാ സമയം മതി എന്നതും യാത്രക്കാർക്കിതിനെ പ്രിയപ്പെട്ടതാക്കുന്നു. കഴിഞ്ഞ മാസം നാലു പുതിയ ടെർമിനലുകളും കഴിഞ്ഞ ദിവസം ഫോർട്ട് കൊച്ചിയിലെ പുതിയ ടെർമിനലും പ്രവർത്തനക്ഷമമായിരുന്നു . ഇതോടെ 10 ടെർമിനലുകളിലായി ആറു സ്ഥലങ്ങളിലേക്ക് വാട്ടർ മെട്രാ സർവീസ് വളർന്നു.

കൊച്ചിക്കാർക്കു മാത്രമല്ല പുറത്തു നിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന കാര്യത്തിലും വാട്ടർ മെട്രോഏറെ സഹായകമായി . രാജ്യത്തെ ആദ്യ വാട്ടർ മെട്രോയിലേക്ക് വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വ്ലോഗർമാരും എത്തുന്നു . കേന്ദ്രസർക്കാർ ഈ കേരള മോഡൽ അവരുടെ പരസ്യങ്ങളിൽ നൽകുന്നത് ഇന്ന് കേരളം ചിന്തിക്കുന്നത് നാളെ രാജ്യം ഏറ്റെടുക്കുന്നു എന്നതിൻ്റെ തെളിവാണെന്നും പി രാജീവ് കുറിച്ചു.

Share This Article
Leave a comment