ഓർമയിലെ ഇന്ന്; ഏപ്രിൽ -27, ടി എൻ ഗോപിനാഥൻ നായർ

At Malayalam
1 Min Read

കവിയും സാഹിത്യകാരനുമായിരുന്ന ടി എൻ ഗോപിനാഥൻ നായർ 1918 ഏപ്രിൽ 27-ന് തിരുവനന്തപുരത്തു ജനിച്ചു . 1958 മുതൽ 1978 വരെ ആകാശവാണിയിൽ റേഡിയോ നാടകങ്ങളുടെ പ്രൊഡ്യൂസറായിരുന്നു. മികച്ച ശബ്ദത്തിൻ്റെ ഉടമ കൂടിയായിരുന്നു ടി എൻ . മലയാളി ദിനപത്രം , ചിത്ര ആഴ്ച്ചപ്പതിപ്പ് , സഖി ആഴ്ച്ചപ്പതിപ്പ് എന്നിവയുടെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട് . ‘അനിയത്തി’, ‘സി ഐ ഡി’ തുടങ്ങിയ ചിത്രങ്ങൾക്ക് കഥയും തിരക്കഥയും സംഭാഷണവുമൊരുക്കിയിട്ടുണ്ട് . സാഹിത്യപഞ്ചാനനൻ പി കെ നാരായണപിള്ളയുടെ പുത്രനാണ് . പ്രമുഖ കവി കുറ്റിപ്പുറത്ത് കേശവൻ നായരുടെ മകൾ സൗദാമിനിയമ്മയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ . അന്തരിച്ച നടൻ രവി വള്ളത്തോൾ മകനാണ്.

സാക്ഷി എന്ന കൃതിക്ക് 1979-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട് . പി കെ വിക്രമൻ നായർ ട്രോഫി , സ്വാതി തിരുന്നാൾ സംഗീത സഭയുടെ നാടക പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്.

Share This Article
Leave a comment