താരക് മെഹ്ത ക ഉൾട്ടാ ചഷ്മ എന്ന മിനിസ്ക്രീൻ സീരിയലിലൂടെ ശ്രദ്ധേയനായ നടൻ ഗുരുചരൺ സിംഗിനെ കാണാനില്ലന്ന പരാതിയുമായി പിതാവ് . കയ്യിൽ ഒരു ബാഗേജുമായി ഡൽഹി വിമാനത്താവളത്തിനടുത്ത് ഗുരുചരണിനെ കണ്ടവരുണ്ട്.മുംബൈയിൽ ഷൂട്ടിംഗിന് പോകുന്നു എന്നു പറഞ്ഞാണ് വീട്ടിൽ നിന്നു പുറപ്പെട്ടതെന്ന് പിതാവ് ഡൽഹി പൊലി സിൽ നൽകിയ പരാതിയിൽ പറയുന്നു . എന്നാൽ അന്വേഷണത്തിൽ മുംബൈയിൽ എത്തിയിട്ടില്ലന്നറിഞ്ഞു . മൊബൈൽ ഫോണും സ്വിച് ഓഫാണ് . പൊലിസ് പല ടീമുകളായി തിരിഞ്ഞ് അന്വേഷണം നടത്തിവരികയാണന്ന് ഡൽഹി പൊലിസ് കമ്മിഷണർ അറിയിച്ചു.