ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി ദേഹത്ത് വീണ് 14കാരൻ മരിച്ചു. ഇന്നലെ വൈകിട്ട് ആറുമണിയോടെ തലശ്ശേരിയിൽ ആണ് സംഭവം. പാറൽ സ്വദേശി ശ്രീനികേതാണ് മരിച്ചത്.
ഗുരുതരമായി പരുക്കേറ്റ ശ്രീനികേതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അധ്യാപകരായ മഹേഷ് സുനില ദമ്പതികളുടെ മകനാണ് ശ്രീനികേത്.