വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി

At Malayalam
1 Min Read

മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തി. പിണറായി ആർസി അമല ബേസിക് യു.പി സ്കൂളിൽ 161 നമ്പർ ബുത്തിലായിരുന്നു വോട്ട്. ഭാര്യ കമല വിജയൻ, മകൾ വീണ, കക്കോത്ത് രാജൻ, സിപിഎം ഏരിയ സെക്രട്ടറി കെ ശശിധരൻ എന്നിവരും വോട്ടു ചെയ്തു . ഇക്കുറിയും വീട്ടിൽ നിന്ന് കാൽനടയായാണ് മുഖ്യമന്ത്രി പോളിങ് ബൂത്തിലേക്ക് എത്തിയത്. ബൂത്തിൽ എത്തുമ്പോൾ 20 പേർ വരിയിൽ ഉണ്ടായിരുന്നു. ഇവർക്ക് പിന്നിൽ ക്യൂവിൽ നിന്നായിരുന്നു മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത്. മന്ത്രി പി.എ.മുഹമ്മദ് റിയാസ് കോട്ടുളി സ്കൂളിൽ വോട്ടു രേഖപ്പെടുത്തി.

കെ കെ ശൈലജ പഴശ്ശി വെസ്റ്റ് യു പി സ്കൂളിൽ വോട്ട് ചെയ്തു. ആദ്യ ഒന്നര മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് മികച്ച പോളിംഗ്. മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയുണ്ട് . പോളിംഗ് സമാധാനപരവുമാണ്.

- Advertisement -
Share This Article
Leave a comment