മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര. കുടുംബ സമേതം വോട്ടിടാനെത്തുന്നവരും പുതു വോട്ടർമാരുടേയും സാന്നിധ്യം . മിക്ക സ്ഥാനാർത്ഥികളും നേതാക്കൻമാരും കുടുംബ സമേതം പോളിംഗ് ബൂത്തിലെത്തി വോട്ടു ചെയ്തു മടങ്ങി. പന്ന്യൻ രവീന്ദ്രൻ കണ്ണൂർ കക്കാട് ഗവ. യു പി സ്‌കൂൾ ബൂത്ത് നമ്പർ 148ൽ വോട്ട് രേഖപ്പെടുത്തി. കോട്ടയം പാർലമെന്റ് മണ്ഡലം UDF സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് മൂവാറ്റുപുഴ ടൗൺ യു പി സ്‌കൂളിലെ 46 ആം നമ്പർ ബൂത്തിലും വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ മണപുളളിക്കാവ് എൽപി സ്കൂളിലും വോട്ട് ചെയ്തു. സുരേഷ് ഗോപി കുടുംബസമേതം മുക്കാട്ടുകര സെന്‍റ് ജോര്‍ജ് സിഎല്‍പി സ്കൂളിലെ ബൂത്ത് നമ്പര്‍ 115ൽ എത്തി വോട്ട് രേഖപ്പെടുത്തി.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, തോമസ് ഐസക്ക് , ഇ.പി ജയരാജൻ, എൻ.കെ പ്രേമചന്ദ്രൻ, സുനിൽ കുമാർ, പാണക്കാട് സാദിഖലി തങ്ങൾ, കുഞ്ഞാലിക്കുട്ടി, കെ.സുരേന്ദ്രൻ, തുടങ്ങി നിരവധി പേർ വോട്ട് രേഖപ്പെടുത്തി. പൊന്നാനി എൽഡിഎഫ് സ്ഥാനാർഥി K S ഹംസ പാഞ്ഞാൽ ഗ്രാമപഞ്ചായത്ത് തൊടുപ്പാടം അംഗൻവാടിയിൽ53 നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ കാന്തപുരം ജി എം എൽ പി സ്‌കൂളിലെ 168 ആം ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജൻ പെരളശ്ശേരി എ കെ ജി സ്മാരക ഗവ:ഹയർസെക്കണ്ടറി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി.