ലോക്സഭാതെരഞ്ഞെടുപ്പിന് പൂർണ സജ്ജമായി സംസ്ഥാനത്തെ 20 മണ്ഡലങ്ങൾ . പുലർച്ചെ 5.30 മുതൽ മോക് പോളിംഗ് തുടങ്ങും . രാഷ്ട്രീയ പാർട്ടികളുടെ (സ്ഥാനാർത്ഥികളുടെ) ഏജൻ്റുമാരുടെ സാന്നിധ്യത്തിലാണ് മോക് പോളിംഗ് നടക്കുന്നത് . ഒന്നര മണിക്കൂർ സമയം മോക് പോളിംഗും തുടർന്നുള്ള നടപടി ക്രമങ്ങളും പൂർത്തിയാക്കാനുള്ളതാണ് . കൃത്യം 7 മണിക്കു തന്നെ പോളിംഗ് ആരംഭിക്കും.
ഇലക്ഷൻ കമ്മിഷൻ ഓഫ് ഇന്ത്യ നൽകുന്ന വോട്ടേഴ്സ് ഐ ഡി കാർഡ് ഉൾപ്പെടെ നിഷ്ക്കർഷിച്ചിട്ടുള്ള ഏതെങ്കിലും ഒരു ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താൻ കഴിയും . വൈകീട്ട് 6 മണി വരെ പോളിംഗ് ബൂത്തുകൾ പ്രവർത്തിക്കും. എല്ലാവരും അവരവരുടെ സമ്മതിദാനാവകാശം കൃത്യമായും സൂക്ഷ്മമായും വിനിയോഗിക്കാൻ @malayalam അഭ്യർത്ഥിക്കുന്നു