ഇടുക്കിയിൽ കള്ളവോട്ട്

At Malayalam
0 Min Read

ഇടുക്കിയിൽ ഇരട്ട വോട്ട് ചെയ്യാനെത്തിയ യുവതിയെ പോളിംഗ് ഉദ്യോഗസ്ഥർ പിടികൂടി. ചെമ്മണ്ണാർ സെന്റ് സേവിയേഴ്സ് ഹയർസെക്കണ്ടറി സ്കൂളിലെ അൻപത്തി ഏഴാം നമ്പർ ബൂത്തിലാണ് സംഭവം. തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ യുവതി ഇവിടെ വോട്ടിടാൻ എത്തിയതാണ്. യുവതിയുടെ വിരലിലെ മഷി പൂർണമായും മായാത്ത നിലയിലായിരുന്നു. ഇവരെ ഉദ്യോഗസ്ഥർ വോട്ട് രേഖപ്പെടുത്താൻ അനുവദിച്ചില്ല.

Share This Article
Leave a comment