സഹോദരിക്കു വിവാഹ സമ്മാനം നൽകിയതിന് അടിച്ചു കൊന്നു

At Malayalam
1 Min Read

സഹോദരിക്കു വിവാഹ സമ്മാനം നൽകിയ യുവാവിനെ ഭാര്യയും ഭാര്യാസഹോദരൻമാരും ചേർന്ന് ഇഷ്ടികയും വടിയും കൊണ്ട് തല്ലിക്കൊന്നു . ഉത്തർ പ്രദേശ് സ്വദേശിയായ ചന്ദ്ര പ്രകാശിനാണ് (34) ഇത്തരത്തിൽ ദാരുണാന്ത്യം ഉണ്ടായത് . സ്വന്തം കൂടപ്പിറപ്പിന് ഒരു മോതിരവും ടെലിവിഷനും വിവാഹ സമ്മാനമായി നൽകിയതാണ് ചന്ദ്രപ്രകാശിൻ്റെ ഭാര്യയേയും അവരുടെ സഹോദരൻമാരെയും പ്രകോപിപ്പിച്ചത് . സമ്മാനം നൽകേണ്ടതില്ലന്ന് നേരത്തേ ഭാര്യ പ്രകാശിനോട് പറഞ്ഞിരുന്നു . അയാൾ അത് ചെവിക്കൊണ്ടില്ല . പിന്നാലെ സഹോദരൻമാരെ വീട്ടിൽ വിളിച്ചു വരുത്തി എല്ലാവരും ചേർന്ന് ചന്ദ്ര പ്രകാശിനെ അടിച്ചു കൊല്ലുകയായിരുന്നു.

അവശനായി കിടന്ന ചന്ദ്ര പ്രകാശിനെ അയാളുടെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അപ്പോഴേക്കും ജീവഹാനി സംഭവിച്ചിരുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment