വയനാട്ടിൽ ബി ജെ പി യുടെ പ്രാദേശിക നേതാവായ ശശിയുടെ വീട്ടിൽ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന 167 ഭക്ഷ്യ കിറ്റുകൾ തെരഞ്ഞെടുപ്പ് സ്ക്വാഡ് പിടിച്ചെടുത്തു . ഇത് വോട്ടർമാരെ സ്വാധീനിക്കാനായി ബി ജെ പി വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്നതാണെന്ന് ആരോപിച്ച് എൽ ഡി എഫും യു ഡി എഫും പരാതി നൽകി.
ബി ജെ പിക്ക് കിറ്റു വിതരണവുമായി ബന്ധമില്ലന്നും ക്ഷേത്ര കമ്മിറ്റിക്കാരാണ് കിറ്റു വിതരണം നടത്തിയതെന്നും ബി ജെ പി നേതാവും വയനാട്ടിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ പറഞ്ഞു.
ബത്തേരിയിൽ മാത്രം 470 ഓളം കിറ്റുകൾ ഇതിനോടകം വിതരണം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട് . പഞ്ചസാര ബിസ്ക്കറ്റ് , റസ്ക് , ചായപ്പൊടി , വെളിച്ചണ്ണ , സോപ്പുപൊടി , സോപ്പ് തുടങ്ങിയവയാണ് കിറ്റുകളിൽ ഉണ്ടായിരുന്നത് . മറ്റു ചിലതിൽ വെറ്റില , അടയ്ക്ക, പുകയില തുടങ്ങിയവയും ഉണ്ടായിരുന്നു.