പാലക്കാട് ഉഷ്ണതരംഗ മുന്നറിയിപ്പ്

At Malayalam
0 Min Read

ഏപ്രിൽ 24 മുതൽ 26 വരെ പാലക്കാട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി. തുടർച്ചയായി അതി കഠിനമായ ചൂട് വർധിക്കുകയും 41 ഡിഗ്രിയോളം അത് അനുഭവപ്പെടുകയും ചെയ്യുമെന്ന റിപ്പോർട്ടു മുൻനിർത്തിയാണ് ജാഗ്രതാ നിർദേശം . ഈ സമയത്ത് സൂര്യാഘാതം ഉൾപ്പെടെയുണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ പുറത്തിറങ്ങി ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ധാരാളം ശുദ്ധജലം കുടിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

Share This Article
Leave a comment