ഐ പി എൽ ൻ്റെ ചരിത്രത്തിൽ 200 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ ബൗളറായി രാജസ്ഥാൻ റോയൽസ് ടീമിൻ്റെ സ്പിന്നർ യുസ്വേന്ദ്ര ചഹൽ മാറി . 152 ഇന്നിംഗ്സുകളിൽ നിന്നാണ് ചഹൽ 200 വിക്കറ്റുകൾ വീഴ്ത്തിയത്.ഡ്വെയ്ൻ ബ്രാവോ 183 വിക്കറ്റുകളോടെ രണ്ടാം സ്ഥാനത്തും 181 വിക്കറ്റുകളോടെ പിയൂഷ് ചൗള മൂന്നാമതുമുണ്ട് . ഭുവനേശ്വർ കുമാർ , അമിത് മിശ്ര എന്നിവരാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ. 174 , 173 എന്ന നിലയിലാണ് ഇവരുടെ വിക്കറ്റു നേട്ടം.