സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

At Malayalam
1 Min Read

അധിക്ഷേപ കേസിൽ നർത്തകി കലാമണ്ഡലം സത്യഭാമ നൽകിയ മുൻ കൂർ ജാമ്യാപേക്ഷ കോടതി തള്ളി . ചാലക്കുടിയിലുള്ള മറ്റൊരു നൃത്താധ്യാപകനെ കുറിച്ചാണ് താൻ പറഞ്ഞതെന്നുള്ള സത്യഭാമയുടെ വാദവും കോടതി തള്ളിക്കളഞ്ഞു . ആർ എൽ വി രാമകൃഷ്ണനും സത്യഭാമയും തമ്മിൽ മുമ്പും കേസുകൾ ഉണ്ടായിട്ടുണ്ടന്നതും രാമകൃഷ്ണൻ്റെ അക്കാദമിക കാര്യങ്ങളെ കുറിച്ചു സത്യഭാമക്കു നല്ല ധാരണയുണ്ടായിരുന്നെന്നും കോടതി നിരീക്ഷിച്ചു.

പട്ടിക ജാതി , പട്ടിക വർഗക്കാരുടെ കേസുകൾ പരിഗണിക്കുന്ന നെടുമങ്ങാട് പ്രവർത്തിക്കുന്ന പ്രത്യേക കോടതിയാണ് സത്യഭാമയുടെ വാദങ്ങളും ജാമ്യാപേക്ഷയും തള്ളിയത് . രാമകൃഷ്ണൻ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആളാണെന്നറിയില്ലായിരുന്നു എന്ന സത്യഭാമയുടെ വാദവും കോടതി പരിഗണിച്ചില്ല.

- Advertisement -

കാക്കയുടെ നിറമുള്ളവൻ, പെറ്റ തള്ള സഹിക്കില്ല, പുരുഷൻമാർക്ക് പറ്റിയതല്ല മോഹിനിയാട്ടം തുടങ്ങിയ സത്യഭാമയുടെ പരാമർശങ്ങൾ വൻ വിവാദത്തിനാണ് വഴിവച്ചത്.

Share This Article
Leave a comment