ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജയിലിൽ ഇൻസുലിൻ നൽകിയതോടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ട് . ജയിലിൽ അദ്ദേഹത്തിനു ചികിത്സ നിഷേധിക്കുകയാണെന്നും ഉയർന്ന പ്രമേഹം ഉണ്ടായിട്ടും ഇൻസുലിൻ നൽകാൻ അധികൃതർ തയ്യാറാകുന്നില്ലന്നും ആരോപിച്ച് ആം ആദ്മി പ്രവർത്തകർ തിഹാർ ജയിലിനു മുന്നിൽ കഴിഞ്ഞ ദിവസം സമരം ചെയ്തിരുന്നു. ഇതിനിടെ പ്രമേഹചികിത്സക്കായി ദിവസവും 15 മിനിറ്റ് സമയം തൻ്റെ ഡോക്ടറുമായി വീഡിയോ കോളിൽ ബന്ധപ്പെടുന്നതിന് അനുവദിക്കണമെന്ന കെജ്‌രിവാളിൻ്റെ അപേക്ഷ കോടതി തള്ളിയിരുന്നു.
കെജ്‌രിവാളിന് ഇപ്പോഴെങ്കിലും ഇൻസുലിൻ കൊടുക്കാൻ മനസുകാണിച്ചത് നന്നായെന്നും അദ്ദേഹത്തിന് ഇൻസുലിൻ ചികിത്സ നൽകണമെന്നാവശ്യപ്പെട്ട് തങ്ങൾ സമരം നടത്തിയത് ശരിയായ കാര്യത്തിനു വേണ്ടിയാണന്ന് തെളിഞ്ഞതായും ആം ആദ്മി നേതാവും ഡൽഹി മന്ത്രിയുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു.