മദ്യപിച്ച് ബോധമറ്റ് പൊരിവെയിലത്ത് കിടന്ന രണ്ടു പേർ മരിച്ചു . സൂര്യതാപമേറ്റ് ദേഹമാസകലം പൊള്ളലേറ്റ നിലയിലാണ് ഇവരെ കണ്ടെത്തിയത് . കുത്തനൂർ സ്വദേശി ഹരിദാസ് (55) , ഷോളയൂർ സ്വദേശി സെന്തിൽ (49) എന്നിവരാണ് സമാന രീതിയിൽ മരിച്ചത്.ഹരിദാസിൻ്റെ മൃതദേഹം സ്വന്തം വീടിനു സമീപത്തും സെന്തിലിനെ സുഹൃത്തിൻ്റെ വീടിനു സമീപത്തു ബോധരഹിതനുമായാണ് കണ്ടെത്തിയത് . സെന്തിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാൻ കഴിഞ്ഞില്ല . ഇരുവരുടേയും മുതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.