തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ അവസാന ഘട്ടത്തിലേക്ക് സംസ്ഥാനത്തെ മുന്നണികളും സ്ഥാനാർത്ഥികളും എത്തുകയാണ് . ബുധനാഴ്ച വരെയാണ് പരസ്യപ്രചാരണം നടക്കുക . വ്യാഴാഴ്ച നിശബ്ദ പ്രചാരണവും കൂടി കഴിഞ്ഞ് വെള്ളിയാഴ്ച നേരേ പോളിംഗ് ബൂത്തിലേക്ക് . സ്ഥാനാർത്ഥികൾ പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ടുറപ്പിക്കുന്നതിൻ്റെ തിരക്കിലാണ്.
രണ്ടാം ഘട്ട വോട്ടെടുപ്പിൽ കേരളത്തിലെ 20 മണ്ഡലങ്ങളിൽ നിന്നുൾപ്പടെ 88 മണ്ഡലങ്ങളിലെ ജനവിധിയാണ് വെള്ളിയാഴ്ച രേഖപ്പെടുത്തുക. ഉത്തർപ്രദേശ് , അസം , ബംഗാർ , ജമ്മുകശ്മീർ , തൃപുര , മധ്യപ്രദേശ് , ഛത്തിസ്ഗഢ് , മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ചില മണ്ഡലങ്ങളും കർണാടക , രാജസ്ഥാൻ എന്നിവിടങ്ങളിലെ 27മണ്ഡലങ്ങളിലും വെള്ളിയാഴ്ച ജനവിധിയുണ്ടാകും.