മദ്യപിച്ച് വാഹനം ഓടിച്ച കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്ത വ്യക്‌തിയെ കുറ്റവിമുക്തനാക്കി കോടതി. ബെൽജിയത്തിലെ ബ്രജസിലാണ് സംഭവം. താൻ മദ്യപിച്ചിട്ടില്ലെന്ന് ഇയാൾ പല തവണ പറഞ്ഞിട്ടും പരിശോധനയിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതോടെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ ഇയാൾക്ക് അപൂർവ്വ രോഗമായ ഓട്ടോ ബ്രൂവറി സിൻഡ്രോം ഉണ്ടെന്ന് അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു.
ആൽക്കഹോൾ അടങ്ങിയ പാനീയങ്ങളിലേ അതേ അളവ് എഥനോൾ മനുഷ്യ ശരീരം സ്വയം ഉൽപാദിപ്പിക്കുന്നതാണ് ഈ രോഗാവസ്ഥ. രക്തത്തിൽ മദ്യത്തിന്റെ അംശം ഉണ്ടെങ്കിലും ലഹരി യുവാവിനെ ബാധിക്കില്ല. തുടർന്ന് നടത്തിയ പരിശോധനകളിൽ ഇക്കാര്യം വ്യക്തമായി. ഇതോടെ യുവാവിനെ കോടതി കുറ്റവിമുക്തനാക്കി. രക്തത്തിൽ മദ്യത്തിന്റെ അംശം ഉണ്ടെങ്കിലും ലഹരി യുവാവിനെ ബാധിക്കില്ലെന്നതാണ് ഈ അവസ്ഥയുടെ ദോഷം.