പൂരം കലക്കി പൊലിസ് എന്ന പേരു വീണ കമ്മിഷണർ അങ്കിത് അശോകനോടുള്ള പ്രതിഷേധം പൊലിസ് ഉദ്യോഗസ്ഥരിലും പ്രകടം . മുൻ കമ്മിഷണറായിരുന്ന യതീഷ് ചന്ദ്ര കഴിഞ്ഞ തവണ നാട്ടുകാർക്കൊപ്പം പൂരത്തിൻ്റെ ആവേശം പങ്കു വയ്ക്കുന്ന വീഡിയോ വ്യാപകമായി പൊലിസ് ഉദ്യോഗസ്ഥർ ഷെയർ ചെയ്യുന്നുണ്ട് . സോഷ്യൽ മീഡിയയിൽ അത്തരം വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.
ആനകൾക്കു നൽകാൻ കൊണ്ടുവന്ന പട്ടയടക്കം വഴിയിൽ തടയുകയും എടുത്തു കൊണ്ടു പോടാ പട്ട എന്ന് ആക്രോശിക്കുകയും ചെയ്യുന്ന ഇപ്പോഴത്തെ കമ്മിഷണറുടെ വീഡിയോ പുറത്തു വന്നതും വലിയ വിവാദമായി . പൊലിസ് നടപടിയിൽ ആഭ്യന്തര വകുപ്പ് ഡി ജി പി യോട് വിശദമായ റിപ്പോർട്ട് തേടിയിരിക്കുകയാണ്.