ട്രെയിലറിൽ കാണിച്ച ഗാനരംഗം സിനിമയിൽ ഇല്ലാത്തതിൽ പരാതിപ്പെട്ട ഒരു ആസ്വാദകന് 10,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മിഷൻ ഉത്തരവിട്ടു . ചിത്രത്തിൻ്റെ നിർമാതാക്കൾ വിധിക്കെതിരെ സുപ്രിം കോടതിയിൽ പോവുകയും കമ്മിഷൻ ഉത്തരവ് റദ്ദാക്കുകയും ചെയ്തു . ഫാൻ എന്ന ഷാരൂഖ് ഖാൻ്റെ ചിത്രം കണ്ട ഒരു പ്രേക്ഷകനാണ് പരാതിയുമായി ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്.
ചിത്രത്തിൻ്റെ ട്രെയിലറിൽ കാണിച്ച ഗാനരംഗം തിയറ്ററിൽ കാണാനായില്ലെന്നും അത് കാണാൻ വേണ്ടിയാണ് താൻ കുടുംബസമേതം ടിക്കറ്റെടുത്ത് കയറിയതന്നും നഷ്ട പരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ആദ്യം ജില്ലാ ഉപഭോക്തൃ കമ്മിഷനെയാണ് സമീപിച്ചത് . അവിടെ പരാതി തള്ളി. തുടർന്ന് സംസ്ഥാന ഫോറത്തെ പരാതിക്കാരൻ സമീപിക്കുകയായിരുന്നു . അവിടെ വിജയിച്ചു. എന്നാൽ നിർമാതാക്കളായ യഷ് രാജ് ഫിലിംസ് സുപ്രിം കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കുകയായിരുന്നു.