ഓർമയിലെ ഇന്ന്, ഏപ്രിൽ – 22 : ലാൽഗുഡി ജയരാമൻ

At Malayalam
1 Min Read

വയലിന്‍ ഇതിഹാസം ലാല്‍ഗുഡി ജയരാമന്റെ 11-ാം ചരമവാർഷികമാണിന്ന്.

ലാല്‍ഗുഡി ബാണി എന്നപേരില്‍ കര്‍ണാടക സംഗീതത്തിന് തനത് വയലിന്‍ ശൈലി ആവിഷ്‌കരിച്ച കർണാടകസംഗീതജ്‌ഞനും വയലിനിസ്റ്റും ആണ് ലാൽഗുഡി ജയരാമൻ . ടി എൻ കൃഷ്ണൻ ,​ ലാൽഗുഡി ജയരാമൻ ,​ എം എസ് ഗോപാലകൃഷ്ണൻ എന്നിവർ കർണ്ണാടക സംഗീതത്തിലെ ‘വയലിൻ ത്രയങ്ങൾ’ എന്നറിയപ്പെടുന്നു . 1930 സപ്തംബര്‍ 17ന് ചെന്നൈയില്‍ ജനിച്ച ജയരാമന്‍ പന്ത്രണ്ടാം വയസില്‍ അകമ്പടിക്കാരനായി സംഗീതജീവിതം ആരംഭിച്ചു . കർണാടക സംഗീതത്തിൽ തന്റേതായ ഒരു ശൈലി രൂപപ്പെടുത്തി . ഇത് ലാൽഗുഡി ബാണി എന്ന പേരിൽ അറിയപ്പെടുന്നു . പരമ്പരാഗത ശൈലികളിൽ വേരുറപ്പിച്ചുകൊണ്ടുള്ള ഒരു തനതു ശൈലിയായിരുന്നു ഇത്.

കൂടാതെ ഒട്ടേറെ കൃതികൾ , തില്ലാനകൾ , വർണം എന്നിവ ചിട്ടപ്പെടുത്തിയിട്ടുണ്ട് . ഭാവപ്രധാനങ്ങളാണ് എന്നതാണ് അദ്ദേഹത്തിന്റെ കൃതികളുടെ പ്രത്യേകത. ചെമ്പൈ വൈദ്യനാഥ ഭാഗവതർ , ശെമാങ്കുഡി ശ്രീനിവാസ അയ്യർ , ശങ്കരനാരായണൻ , ടി എൻ ശേഷഗോപാലൻ എന്നിവരുടെ കച്ചേരികളിൽ വയലിനിസ്റ്റായിരുന്നു അന്തർദ്ദേശീയതലത്തിൽ കർണാടസംഗീത രീതി പ്രകാരമുള്ള വയലിൻ വായനശൈലി അവതരിപ്പിച്ചു എന്നത് ഇദ്ദേഹത്തിന്റെ പ്രധാന സംഭാവനയായി കണക്കാക്കുന്നത് .
നാദവിദ്യാതിലകം (1963) , പത്മശ്രീ (1972) , നാദവിദ്യാ രത്‌നാകര പുരസ്‌കാരം , സംഗീത ചൂഡാമണി , സംഗീത നാടക അക്കാദമി പുരസ്‌കാരം (1979) , പത്മഭൂഷണ്‍ (2001) തുടങ്ങിയവ നേടി . 2006 ല്‍ ശൃംഗാരം എന്ന ചിത്രത്തിന്റെ സംഗീത സംവിധാനത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട് . 2013 ഏപ്രിൽ 22 ന് അന്തരിച്ചു . വനിതാ ഗായകർക്കു വേണ്ടി വയലിൻ വായിക്കില്ലെന്നത് അദ്ദേഹത്തിന്റെ നിഷ്ഠയായിരുന്നു . അദ്ദേഹത്തിന്റെ പിതാവായ വി ആർ ഗോപാലയ്യർക്കും ഇതേ നിഷ്ഠയുണ്ടായിരുന്നു.

മകന്‍ ലാല്‍ഗുഡി ജി ജെ ആര്‍ കൃഷ്ണന്‍ , മകള്‍ ജി ജെ ആര്‍ വിജയലക്ഷ്മി എന്നിവരും പ്രസിദ്ധ വയലിനിസ്റ്റുകളാണ്.

- Advertisement -

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment