സഹോദരിയെ സഹോദരൻ കൊന്ന് കുഴിച്ചു മൂടിയതായി സംശയം . ആലപ്പുഴ ജില്ലയിലെ പൂങ്കാവിലാണ് 60 കാരിയായ റോസമ്മയെ കൊന്നു എന്ന സംശയത്തിൽ സഹോദരൻ ബെന്നിയെ പൊലിസ് കസ്റ്റഡിയിലെടുത്തത്.
ഭർത്താവ് ഉപേക്ഷിച്ച റോസമ്മയും സഹോദരൻ ബെന്നിയും ഒരു വീട്ടിലായിരുന്നു താമസം . ഇരുവരും തമ്മിൽ നടന്ന വഴക്കിനൊടുവിൽ സഹോദരിയെ കൊല്ലുകയായിരുന്നു എന്നാണ് ബെന്നി പൊലിസിനോട് സമ്മതിച്ചത്.
കൊലപാതകം ആദ്യം മറച്ചുവച്ച ബെന്നി കഴിഞ്ഞ 18 മുതൽ സഹോദരിയെ കാണാനില്ലന്നാണ് പുറത്തു പറഞ്ഞത് . പിന്നീട് സഹോദരിയുടെ മകളെ കണ്ടപ്പോൾ തനിക്ക് ഒരു കയ്യബദ്ധം സംഭവിച്ചു എന്ന് പറഞ്ഞു. ഒടുവിൽ പൊലിസെത്തി ബെന്നിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.