മമത സർക്കാരിനു തിരിച്ചടി , സ്കൂൾ നിയമനങ്ങൾ കോടതി റദ്ദാക്കി

At Malayalam
1 Min Read

പശ്ചിമ ബംഗാളിൽ , സർക്കാർ – എയ്ഡഡ് സ്കൂളുകളിൽ നടത്തിയ നിയമനങ്ങൾ ഹൈക്കോടതി ഇടപെട്ട് റദ്ദാക്കിയത് ബംഗാളിലെ മമത ബാനർജി സർക്കാരിന് കനത്ത പ്രഹരമായി . 9 , 10 , 11 ക്ലാസുകൾക്കായി നിയമിച്ച അധ്യാപകർ , ഗ്രൂപ്പ് സി , ഡി കാറ്റഗറിയിൽപ്പെട്ട നിയമനങ്ങളുമാണ് ഹൈക്കോടതി ഇടപെട്ട് റദ്ദാക്കിയത്.

2016 ൽ 23 ലക്ഷം പേർ ഈ പരീക്ഷ എഴുതിയിരുന്നു. 24,640 ഒഴിവുകളായിരുന്നു അപ്പോൾ കണക്കാക്കപ്പെട്ടിരുന്നത് . പരീക്ഷയിൽ വ്യാപകമായ ക്രമക്കേട് നടന്നത് അന്ന് വലിയ വാർത്തയായിരുന്നു. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ പിന്നാലെ പരാതിയുമായി കോടതിയെ സമീപിച്ചു . സി ബി ഐ അന്വേഷണത്തിന് കോടതി ഉത്തരവ് ഇടുകയും ചെയ്തു.

ഹൈക്കോടതി വിധിക്കെതിരെ പശ്ചിമ ബംഗാൾ സർക്കാർ സുപ്രിം കോടതിയെ സമീപിച്ചെങ്കിലും വിധി അനുകൂലമായില്ല . തുടർന്നാണ് അന്വേഷണം നടത്തിയതും ഇപ്പോൾ ഉദ്യോഗാർത്ഥികൾക്ക് അനുകൂലമായ ഉത്തരവുണ്ടായതും . അത്യാഹ്ലാദത്തോടെയാണ് പ്രശ്നത്തിൽ കോടതിയെ സമീപിച്ച ഉദ്യോഗാർത്ഥികൾ കോടതി വിധിയെ സ്വാഗതം ചെയ്തത്.

- Advertisement -
Share This Article
Leave a comment