വീട്ടിൽ വളർത്തുന്ന പോത്തിൻ്റെ കുത്തേറ്റ് കോഴിക്കോട് ജില്ലയിലെ മാവൂർ സ്വദേശി ഹസൈനാർ മരിച്ചു . 65 വയസായിരുന്നു . പോത്തിന് പാടത്ത് കൊണ്ടു പോയി തീറ്റ കൊടുത്ത് മടങ്ങുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത് . ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സമീപവാസികൾ ഉടനേ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹസൈനാരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.